പിറവം: എന്നെ വിളിക്കാൻ അച്ഛനില്ലല്ലോ. വിതുമ്പുകയാണ് ബൈജുവിന്റെ മകൾ ബബിത.

ഡ്യൂട്ടിക്ക് പോയാലും മകളെ ഏതു തിരക്കിടയിലും മൂന്ന് പ്രാവശ്യമെങ്കിലും വിളിക്കുമായിരുന്നു.- ഉണർന്നോ, സ്കൂളിൽ പോകാൻ റെഡിയായോ, സ്കൂളിലെത്തിയോ.?

അപകട ദിവസം രാവിലെ ആ വി​ളി​ എത്തിയില്ല. ബബിതയുടെ മനസ് അസ്വസ്ഥമായിരുന്നു. വീട്ടുകാർ അവളെ വിവരം അറിയിച്ചിരുന്നില്ല. അന്ന് പത്താം ക്ലാസിലെ സെന്റ് ഓഫ് . വൈകീട്ട് അഞ്ചോടെ ഹെഡ്മാസ്റ്ററും ക്ലാസ് ടീച്ചറും കൂടിയാണ് വിവരം അറിയിച്ചത്.

വെള്ളൂർ സരസ്വതി വിദ്യാമന്ദിറിൽ നിന്ന് ഏഴാം ക്ലാസ് മുതലാണ് വെളിയനാട് സെന്റ് പോൾസിലെത്തിയത്. ഇരു സ്കൂളിലും അദ്ധ്യാപകരോട് മകളുടെ പഠന വിവരങ്ങൾ എപ്പോഴും ബൈജു തിരക്കിയിരുന്നു.

കിറ്റു തരാൻ എന്റെ പൊന്നുമോൻ ഇനി വരില്ലല്ലോ. ആരക്കുന്നത്തെ പാറു അമ്മയും വിതുമ്പുകയാണ്. 1989 ലെ 10 സി ക്ലാസിലെ സഹപാഠികളും അദ്ധ്യാപകരും ഒത്തുചേർന്ന് കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശത്തെ 20 നിർദ്ധന കുടുംബങ്ങൾക്ക് മാസം തോറും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് നൽകി​യി​രുന്നു.അതി​ന് നേതൃത്വം നൽകിയിരുന്നത് ബൈജുവായിരുന്നു. ആ കൈകളിലൂടെയായിരുന്നു ഇക്കാലമത്രയും അത് കിട്ടിക്കൊണ്ടിരുന്നത്.കരചണചി​ലടക്കാനാവാതെ പാറു അമ്മ

2018ലെ പ്രളയദുരിതകാലത്ത് ബാംഗ്ലൂരിൽ നിന്നെത്തിയ നന്മയുടെ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി ,വെള്ളൂർ പഞ്ചായത്തുതുകളിലെ മുഴുവൻ ദുരിതബാധിതർക്കും ബൈജു എത്തി​ച്ച് കൊടുത്തു. വോൾവോ ബസിൽ ബാംഗ്ലൂരിൽ നിന്നും ലഭിച്ച സാധനങ്ങൾ എറണാകുളത്തെത്തിച്ചു. അവ വിവിധ വാഹനങ്ങളിലായി നാട്ടിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു.