കോലഞ്ചേരി: ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി അഡ്വ. ഷൈസൺ പി.മാങ്ങഴയേയും,ജനറൽ സെകട്ടറിയായി പൗലോസ് മുടക്കന്തലയേയും തിരഞ്ഞെടുത്തു.സാജു പീറ്ററാണ് ട്രഷറർ. എ യു വർക്കി, ജോർജ് ഇടശേരി, അഡ്വ. ജോസ് കുര്യാക്കോസ്, ടി ജെ മത്തായി, കർമ്മലി സ്റ്റീഫൻ(വൈസ് പ്രസിഡന്റുമാർ), വിൻസന്റ് റാഫേൽ, സന്തോഷ് ജോർജ്, അഡ്വ. വർഗീസ് കോയിക്കര, പി എം ബേബി, വർഗീസ് മാണി, ബേബി റാത്തപ്പിള്ളി, പോൾസൺ കുടിയിരിപ്പിൽ, ജോബിൻ ജോർജ് കണ്ണാത്തുകുഴി, എസ് അനിൽകുമാർ(സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.