കോലഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ജനദ്റോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ കുന്നത്തുനാട് മേഖലക്കമ്മറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ സായാഹ്ന ധർണ്ണ നടത്തി. എൻ.എം രാജേഷ് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മറ്റിയംഗം സി.കെ വർഗീസ് ഉദ്ഘാടനം ചെയ്തു. അജി നാരായണൻ, പി.എൻ ഷീല, കെ.കെ സജീവ്, ടി.പി പത്രോസ് എന്നിവർ സംസാരിച്ചു.