കാലടി: കാലടി മണപ്പുറത്തെ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് ഭക്തരെത്തി. പിതൃതർപ്പണത്തിനായി പെരിയാറിന്റെ തീരത്ത് നിരവധി ബലിത്തറകൾ ഒരുക്കിയിരുന്നു. പാപമോക്ഷത്തിനായി ഭക്തർ ഉറക്കമിളച്ചും നോമ്പെടുത്തും പുലർച്ചെ വരെ കാത്തിരുന്നാണ് ബലിയിട്ടത്. മണപ്പുറത്ത് വിവിധ കലാപരിപാടികളും അരങ്ങേറി.