കോലഞ്ചേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടക യാത്ര സംഘത്തിന് നെഹ്‌റു സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കക്കാട്ടുപാറ ഗവ. എൽ.പി സ്‌കൂളിൽ സ്വീകരണം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ .കെ ഷാജി ഉദ്ഘാടനം ചെയ്തു. പി .സി വാസു അദ്ധ്യക്ഷനായി. അഡ്വ. ഹരീഷ് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, പോൾ വെട്ടിക്കാടൻ, ഡോളി സാജു, ഐസക്ക് നെല്ലാട്, പി .ജി സജീവ്, തോമസ് യോയാക്ക്, ടി .കെ സുരേഷ്, ലെനീഷ് ചന്ദ്രൻ, എം.വി ഹരിലാൽ എന്നിവർ സംസാരിച്ചു.