പറവൂർ : എഴുത്തുകാരനും ചിന്തകനുമായിരുന്ന ഗോവിന്ദ് പൻസാരെ രക്തസാക്ഷിദിനം സി.പി.ഐ പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മുൻ എം.എൽ.എ എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രശാന്ത് രാജൻ മുഖ്യപ്രഭാഷണം നടത്തി. എസ്. ശ്രീകുമാരി, എം.ടി. നിക്സൺ, പി.എൻ. സന്തോഷ്, എ.കെ. സുരേഷ്, രമാ ശിവശങ്കരൻ, ഡിവിൻ കെ. ദിനകരൻ തുടങ്ങിയവർ സംസാരിച്ചു.