കൊച്ചി: നവാഗത എഴുത്തുകാരി രജനി സുകുവിന്റെ പ്രഥമ കവിതാസമാഹാരം മഷിത്തണ്ടും മയിൽപ്പീലിയും 23ന് ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന് ആദ്യപ്രതി നൽകി എഴുത്തുകാരൻ കെ.എൽ മോഹനവർമ്മ പ്രകാശനം ചെയ്യും. സാഹിത്യ പബ്ളിക്കേഷൻസ് ആണ് പ്രസാധകർ. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ ചലച്ചിത്രപ്രവർത്തകൻ അനീഷ് പോൾ അദ്ധ്യക്ഷത വഹിക്കും. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം മുഖ്യാതിഥിയായി​രി​ക്കും.