കൊച്ചി: കമ്മട്ടിപ്പാടത്ത് റെയിൽപാളത്തി​ന് സമീപം തീ പടർന്നുപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇന്നലെ വൈകിട്ട് 4ന് സി.ബി.ഐ.ഓഫീസിനും സ്റ്റാർ ഹോംസിനും ഇടക്ക് എറണാകുളം, കോട്ടയം, ആലപ്പുഴ, എറണാകുളം റെയിൽവെ പാളങ്ങൾക്കിടയിലാണ് കുറ്റിക്കാടിനും മാലിന്യത്തിനും തീ പടർന്നുപിടിച്ചത്. കുറച്ചു നേരം ട്രെയിൻ ഗതാഗതം നിർത്തിവച്ചു. എറണാകുളം ഗാന്ധിനഗർ ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്തോടെ തീ പൂർണമായും അണച്ചു. ഇതിനിടയിൽ ഒരു ട്രെയിൻ കടന്നു വന്നത് ആശങ്ക ഉയർത്തിയെങ്കിലും ട്രെയിൻ ഉടൻ നിർത്തി. അസി.സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) എച്ച്.സതീശൻ, ഫയർ ഓഫീസർമാരായ വിപിൻ, മുഹമ്മദ് ഷാഫി, രാഗേഷ്, നിശാന്ത്,​ ദീപേഷ് എന്നിവർ നേതൃത്വം നൽകി.