മൂവാറ്റുപുഴ: കഞ്ചാവുമായി കാക്കൂർ സ്വദേശികളായ അജിൽദാസ് (25), ബിനു(23) എന്നിവരെ പൊലിസ് പിടികൂടി.വ്യാഴാഴ്ച രാത്രിഎട്ടിന് മൂവാറ്റുപുഴപിറവം റൂട്ടിൽ മഞ്ചേരിപ്പടിക്ക്‌സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്.ബാഗിൽ കഞ്ചാവ് പൊതിയുമായി ബൈക്കിൽ വരികയായിരുന്നു .കോതമംഗലം പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മൂവാറ്റുപുഴ സി.ഐ. എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.രണ്ട്കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.