മൂവാറ്റുപുഴ: റബ്ബർതോട്ടത്തിന്റെ അടിക്കാടിന് തീപിടിച്ചു. പെരിങ്ങഴ മറ്റപ്പിള്ളിത്താഴം മുണ്ടയ്ക്കൽ ഗ്രേസി മാത്യുവിന്റെ റബർ തോട്ടത്തിനാണ് തീ പിടിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. നാട്ടുകാരും സ്ഥലത്തെത്തിയ ഫയർഫോഴ്‌സും ചേർന്നാണ് തീ അണച്ചത്. 50 സെന്റ് സ്ഥലത്ത് തീ പടരുകയും റബ്ബർ മരങ്ങൾക്ക് പൊള്ളൽ ഏൽക്കുകയും ചെയ്തു. വൈദ്യുതി ലൈൻ കൂട്ടിമുട്ടിയതാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം

.