arbas
അർബാസ് ഖാൻ

 ഒരാൾ ഒളിവിൽ

കൊച്ചി: പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ അർബാസ് ഖാനെ (28) നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൂട്ടാളിയായ ഇമ്രാംഖാൻ ഒളിവിലാണ്.

വ്യാഴാഴ്ച 12 മണിയോടെയാണ് സംഭവം. അയ്യപ്പൻകാവിൽ തനിച്ചു താമസിക്കുന്ന 86 വയസുള്ള മേരിയാണ് ആക്രമണത്തിനിരയായത്.

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ രണ്ടുപേർ വീടിനുള്ളിൽ കയറി വാതിൽ കുറ്റിയിട്ടശേഷം മേരിയെ വലിച്ചിഴച്ച് മുറിയിലെത്തിച്ചു. തുടർന്ന് തുണികൊണ്ട് കൈകാലുകൾ കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. മേരിയുടെ കഴുത്തിൽകിടന്ന അഞ്ചുപവന്റെ സ്വർണമാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കരച്ചിൽ കേട്ട അയൽവാസികൾ ആളുകളെ വിളിച്ചുകൂട്ടിയതോടെ പ്രതികൾ ഓടി രക്ഷപെട്ടു. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അർബാസ് പിടിയിലായത്. മേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.