അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സാഹിത്യകൂട്ടായ്മ ഇന്ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന കൂട്ടായ്മ പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘാടനം ചെയ്യും. മാതൃഭാഷയും മാനവസംസ്‌കൃതിയും എന്ന വിഷയത്തിൽ മലയാളം ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ് മൂക്കന്നൂർ പ്രബന്ധം അവതരിപ്പിക്കും. ടോം ജോസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെയും നഗരസഭയിലെയും എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുമെന്ന് കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.