പറവൂർ : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാസംഘം പ്ലാറ്റിനം ജൂബിലി സമ്മേളനം ഇന്ന് രാവിലെ പത്തിന് മുനമ്പം കവലയിലെ പറവൂർ വടക്കേക്കര ബാങ്ക് മിനി ഹാളിൽ നടക്കും. ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിക്കും. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ വിഷയാവതരണവും നടത്തും. വൈകിട്ട് നാലിന് സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുതിർന്ന ലൈബ്രറി പ്രവർത്തകരെ എസ്. രമേശൻ ആദരിക്കും.