പറവൂർ : കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെന്റർ തുറക്കും. പെരുവാരത്തുള്ള നിയോജകമണ്ഡലം ഓഫീസിൽ ആരംഭിക്കുന്ന സെന്റർ ഇന്ന് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.