വൈപ്പിൻ: പെരുമ്പിള്ളി തിരുകുടുംബ ദേവാലയത്തിൽ ഉണ്ണീശോയുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോർജ് മംഗലത്ത് കൊടിയേറ്റി. ദിവ്യബലിക്ക് ഫാ. പോൾ തുണ്ടിയിലിൽ കാർമ്മികത്വം വഹിച്ചു. ഫാ ആന്റണി ഓളാട്ടുപുറത്ത് വചന പ്രഘോഷണം നടത്തി. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, തുടർന്ന് അമ്പ് എഴുന്നള്ളിപ്പ്. വൈകിട്ട് 5ന് ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വൈസ് ചാൻസിലർ ഫാ. ലിക്‌സൺ അസ്വാസ് കാർമ്മികത്വം വഹിക്കും. ഫാ മനോജ് മരോട്ടിക്കൽ വചനപ്രഘോഷണം നടത്തും. തുടർന്ന് പ്രദക്ഷിണം. രാത്രി 8.30ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ നാടകം.