വൈപ്പിൻ: മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചെറായി വില്ലേജ് സമ്മേളനം കെ.പി. ചന്ദ്രബാബു പഠനകേന്ദ്രത്തിൽ യൂണിയൻ ഏരിയാ സെക്രട്ടറി എ.കെ. ശശി ഉദ്ഘാടനം ചെയ്തു. എ.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.ജി. ജോഷി, എം.ബി. ഭർതൃഹരി, പി.ബി. സജീവൻ എന്നിവർ സംസാരിച്ചു. യൂണിയന്റെ പ്രസിഡന്റായി എ.ബി. ഷാജിയെയും സെക്രട്ടറിയായി കെ.എ. ഭാസിയെയും തിരഞ്ഞെടുത്തു.