അങ്കമാലി: ഡിജിറ്റൽരംഗത്തെ പുത്തൻപ്രവണതകളും നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി വ്യാപാരത്തെ എങ്ങനെ ഉന്നതിയിലെത്തിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷന്റൈ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ ഉദ്ഘാടനം ചെയ്തു. വിപിൻ ഡേവീസ്, ഷെഹ്ന നാലകത്ത് എന്നിവർ ക്ലാസെടുത്തു. ഡാന്റി ജോസ്, തോമസ് കുര്യാക്കോസ്, പി.ഒ. ആന്റു, സി.ഡി. ചെറിയാൻ, ഡെന്നി പോൾ, എം.ഒ. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.