കൊച്ചി: എൻ.സി.പി ദേശീയ കലാസംസ്കൃതി സംഘടിപ്പിക്കുന്ന കലാഭവൻ മണി അനുസ്‌മരണവും അവാർഡ് ദാനവും മാർച്ച് അഞ്ചിന് വൈകിട്ട് ആറിന് ചങ്ങമ്പുഴ പാർക്കിൽ നടക്കും. നാടൻ പാട്ടുകൾ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കലാസംസ്കൃതി ചെയർമാൻ മമ്മിസെെഞ്ച്വറി അദ്ധ്യക്ഷത വഹിക്കും. ടി.പി.പീതാംബരൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ വിനയൻ മുഖ്യപ്രഭാഷണം നടത്തും.