പറവൂർ : ശിവരാത്രിയോടനുബന്ധിച്ച് പിതൃതർപ്പണത്തിനായി ക്ഷേത്രങ്ങളിൽ ഭക്തജനപ്രവാഹം. മലയാള പഴനി എന്നറിയപ്പെടുന്ന പുത്തൻവേലിക്കര മാളവന മഹാദേവ ക്ഷേത്രത്തിൽ തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നായി അനേകായിരങ്ങളെത്തി. അർദ്ധരാത്രിയോടെ തുടങ്ങിയ പിതൃതർപ്പണം ഇന്നലെ ഉച്ചവരെ നീണ്ടു. പ്രത്യേത യാത്രാസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. മാളവന ശിവോദയ ഹിന്ദുസംഘം നേതൃത്വം നൽകി.
പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രം, കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രം, വെടിമറ പണിക്കരച്ചൻ ക്ഷേത്രം, ചക്കുമരശേരി കുമാരഗണേശമംഗലം ക്ഷേത്രം എന്നിവിടങ്ങളിൽ പിതൃതർപ്പണം ഉണ്ടായിരുന്നു.
# പിതൃതർപ്പണം ഇന്ന്
മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ ഇന്നു രാവിലെ 6 മുതലും വെടിമറ പണിക്കരച്ചൻ ക്ഷേത്രത്തിൽ 6.30 മുതലും പിതൃതർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.