paravur-block-panchayarth
പറവൂർ ബ്ളോക്ക് പഞ്ചായത്ത് വനിതാ സംരംഭകത്വംപരിശീലന കേന്ദ്രം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്ത് നിർമ്മിച്ച വനിതാ സംരംഭകത്വ പരിശീലനകേന്ദ്രം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈജ, രശ്മി, ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, കുടുംബശ്രീ എ.ഡി.എം സി. വിജയ, അസി. എൻജിനീയർ സി.ഡി. പ്രീത്, സെക്രട്ടറി കെ.ജി. ശ്രീദേവി, കെ.ബി. ശ്രീകുമാർ, കെ.ജെ. ജോയൻ തുടങ്ങിയവർ സംസാരിച്ചു.