കൊച്ചി: വിവിധ റവന്യൂ ഓഫീസുകളിൽ തടസപ്പെട്ടു കിടന്നിരുന്ന 149 അപേക്ഷകൾക്കും പരാതികൾക്കും ജില്ലാ കളക്‌ടർ സുഹാസിന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പരിഹാരം. ജില്ലയിലെ എല്ലാ താലൂക്കുകളിലും നടത്താൻ നിശ്ചയിച്ചിരിക്കുന്ന അദാലത്തുകളിൽ രണ്ടാമത്തേതാണ് കുന്നത്തുനാട് താലൂക്ക് ആസ്ഥാനത്ത് നടന്നത്. കണയന്നൂരിലായിരുന്നു ആദ്യത്തേത്. മറ്റ് താലൂക്കുകളിലും അദാലത്തുകൾ നടക്കും.
പരിഹാരം തേടി കളക്ടർക്ക് മുന്നിലെത്തിയ 192 പരാതികളിൽ 149 എണ്ണം തീർപ്പാക്കി. പുതിയതായി ലഭിച്ച 43 പരാതികൾ അന്വേഷണത്തിനായി നൽകി.
ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ പി.ബി.സുനിലാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.