markkas-sammelanam-
മർക്കസു സഖാഫത്തി സുന്നിയ്യയുടെ വാർഷിക സമ്മേളത്തോടനുബന്ധിച്ചുളള പറവൂർ സോൺതല പ്രചാരണ സമ്മേളനം മുനിസിപ്പൽ ചെയർമാൻ ഡി. രാജ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മത - സാമൂഹിക -സാംസ്കാരിക - വിദ്യാഭ്യാസ സാന്ത്വനമേഖലയിൽ പ്രവർത്തിച്ചുവരുന്ന മർക്കസു സഖാഫത്തി സുന്നിയ്യയുടെ വാർഷിക സമ്മേളത്തോടനുബന്ധിച്ചുളള പറവൂർ സോൺതല പ്രചാരണ സമ്മേളനം മുനിസിപ്പൽ ചെയർമാൻ ഡി. രാജ്‌കുമാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് പറവൂർ സോൺ പ്രസിഡന്റ് ലത്തീഫ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം. സ്വാദിക്ക് സഖാഫി പെരിന്താറ്റിരി മുഖ്യപ്രഭാഷണം നടത്തി. റഫീഖ് സഖാഫി, സലാം കൈതാരം, നസീർ സഅദി, ഷാനവാസ് പറവൂർ, വി.എം.എ. സത്താർ, സക്കീർ ഹുസൈൻ അസ്ലമി തുടങ്ങിയവർ സംസാരിച്ചു.