കൊച്ചി : കൊച്ചിൻ ഈസ്റ്റ് ലയൺസ് ക്ലബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചിമുറികൾ നിർമ്മിച്ചു നൽകാനും നിർദ്ധനരായ കുടുംബങ്ങൾക്ക് വീടുവെച്ചുനൽകാനും പദ്ധതി തയ്യാറാക്കി.
25 ന് വൈകിട്ട് കൊച്ചിൻ ഈസ്റ്റ് ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ജൂബിലി സമ്മേളനത്തിൽ മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള ജൂബിലി സമ്മേളന ഉദ്ഘാടനച്ചടങ്ങിൽ പദ്ധതികൾ
സമർപ്പിക്കും.

നാല്പത് വർഷമായി നടത്തിവരുന്ന എപ്പിലപ്‌സി ക്ലിനിക്, നേത്ര രോഗചികിത്സ തുടങ്ങി നിരവധി സേവന പദ്ധതികൾ തുടരുമെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസ് അറിയിച്ചു.