കോലഞ്ചേരി: പാങ്കോട് പട്ടിമറ്റം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പാങ്കോട്ടിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. പൊടി ശല്യം മൂലം പുറത്തിറങ്ങാനാകാത്ത സ്ഥിതി. റോഡിലൂടെ യാത്ര അസഹ്യമായതോടെ നാട്ടുകാർ സമരത്തിൽ . പാങ്കോട് സ്വദേശി തയ്യൽ തൊഴിലാളിയായ വിജയൻ പൊരി വെയിലിൽ റോഡിൽ കിടന്നാണ് പ്രതിഷേധിച്ചത്. തന്റെ തയ്യൽ കടയിലിരുന്ന് തയ്ക്കാൻ കഴിയാത്ത സ്ഥിതിയിലെത്തിയതോടെയാണ് ഒറ്റയാൾ സമരം നടത്തിയത്. വിജയന് പിന്തുണയുമായാണ്നാട്ടുകാർ ഉപരോധ സമരം നടത്തിയത്.
ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് നടത്താൻ തീരുമാനംഎന്നാൽ പണി എങ്ങുമെത്തിയില്ല.
കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റുന്ന ജോലിയും ഡ്രൈനേജ് നിർമ്മാണവും ചില ഭാഗങ്ങളിൽ പൂർത്തിയാക്കി.
ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനും, റോഡരികിൽ നില്ക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്ന ജോലിയും പൂർത്തിയായില്ല.
പൊടിയടിച്ച് ശ്വാസം മുട്ടലുണ്ടായതോടെ വീട്ടിലെ പ്രായമായ ആളുകളെ ബന്ധു വീടുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചു.
കിഫ്ബിയുടെ സഹായത്തോടെ നിർമ്മിക്കുന്ന റോഡ്
കുഴികൾ നിറഞ്ഞ റോഡിലൂടെയെുള്ള വാഹന യാത്ര ദുഷ്ക്കരമായതോടെ ക്വാറി വെയ്സ്റ്റ് കുഴികളിലിട്ട് താല്ക്കാലിിക കുഴിയടപ്പ് നടത്തി. ഇതോടെ റോഡരുകിലുള്ള വീടുകളിലേയ്ക്കും കടകളിലേയ്ക്കും പൊടി പടർന്നു.
വീടുകൾ പടുതയിട്ട് മൂടിയാണ് ഒരു പരിധി വരെ പൊടി തടുക്കുന്നത് . എന്നാൽ വേനൽ കനത്തതോടെ ചൂടും ഒപ്പം പൊടിയും നാട്ടുകാർക്ക് തലവേദനയായി. വീടുകളിൽ ഭക്ഷണം കഴിക്കാൻ പറ്റാത്ത വിധമാണ് പൊടി ശല്യം. കരാറിന്റെ കാലാവധി കഴിഞ്ഞതിനാൽ കരാറുകാരനും ആ വഴിക്കെത്തുന്നില്ല. . കരാർ സമയം നീട്ടി നല്കി വീണ്ടും കരാർ പുതുക്കണം .വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായമയാണ് പണി നീളുന്നതിന് കാരണം.
മരം വെട്ടൽ നൂലാ മാലയായി
റോഡിലെ തടികൾ വെട്ടി മാറ്റുന്നതിന് മാസങ്ങൾക്ക് മുമ്പ് വനം വകുപ്പ് അനുമതി നൽകി. എന്നാൽ മരങ്ങൾക്ക് കണക്കാക്കിയ അടിസ്ഥാന വില ഉയർന്നതിനാൽ ലേലത്തിലെടുക്കാൻ ആരുമെത്തിയില്ല. ഇനി വീണ്ടും വില പുനർ നിർണയം ചെയ്യണം. ഇത്തരത്തിൽ നിരവധി നൂലാ മാലകളാണ് പണി തടസപ്പെടാനും കരാർ സമയം കഴിയാനും വഴിയൊരുക്കിയത്.24 ന് കുന്നത്തുനാട് നിയോജക മണ്ഡലത്തോട് എൽ.ഡി.എഫ് സർക്കാർ നടത്തുന്ന വിവേചനത്തിനെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയും സമരം നടത്തും. റോഡ് പുനർ നിർമ്മാണ സംബന്ധിച്ച്
തിങ്കളാഴ്ച ഉത്തര വാദപ്പെട്ട എല്ലാവരെയും ചേർത്ത് യോഗം വിളിക്കാമെന്ന ഉറപ്പിൽ പാങ്കോട്ടിൽ നടന്ന ഒറ്റയാൾസമരം അവസാനിപ്പിച്ചു.