തൃക്കാക്കര : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂഡിവിഷൻ 62ൽ പുരോഗമിക്കുന്നു. എം.ജി റോഡിലെ എസ്.ആർ.വി സ്‌കൂൾ, സൗത്ത് റെയിൽവേ സ്‌റ്റേഷൻ, കാരിക്കാമുറി, കളത്തിപ്പറമ്പിൽ റോഡ്, ചിറ്റൂർ റോഡ് എന്നീ ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. വിവേകാനന്ദ തോടിലെയും മുല്ലശ്ശേരി കനാലിലെയും തടസങ്ങൾ മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിനായുള്ള പ്രവൃത്തികളാണ് നടക്കുന്നത്. കാനയുടെ വീതികൂട്ടുന്നുമുണ്ട്. 1.16 കോടി രൂപ ചെലവ് കണക്കാക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും.