കളമശേരി: വിദ്യാഭ്യാസം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഈ മാർച്ച് അവസാനത്തോടെ കേരളം മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു.
കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിനു കീഴിലുള്ള ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രം (എൻ.സി.ഇ.ആർ.ടി.)സി.ഐ.ഇ.ടി.സംസ്ഥാന വിദ്യാഭ്യാസ സാങ്കേതിക വിദ്യാ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.ഇ.ടി.) കൊച്ചി സർവ്വകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 24ാമത് ദേശീയ ബാല വിദ്യാഭ്യാസ ദൃശ്യശ്രാവ്യ മേളയിലെ കുസാറ്റ് സയൻസ് സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ സ്‌കൂളുകളും ഉന്നത സാങ്കേതിക കേന്ദ്രങ്ങളായി മാറുകയാണ്. എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം നൽകുവാനും സാങ്കേതിക രംഗത്തുണ്ടാകുന്ന വളർച്ചയ്ക്കനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ ഉപകരണങ്ങളിലും രീതികളിലും മാറ്റങ്ങൾ കൊണ്ടുവരാനുമാണ്
സംസ്ഥാനം ശ്രമിക്കുന്നത്.
. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ
എം. സ്വരാജ് എം.എൽ.എ, കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു ., എൻ.സി.ഇ.ആർ.ടി. ജോയിന്റ് ഡയറക്ടർ ഡോ. അമരേന്ദ്ര പി. ബെഹ്‌റ, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി. അബുരാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള വിവിധ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.