കൊച്ചി: സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ കാഴ്ചപരിമിതർക്കായി സ്മാർട്ട്‌ഫോണുകളും പരിശീലനവും നൽകുന്ന 'കാഴ്ച' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 27ന് എളംകുന്നപ്പുഴ ക്ഷേത്രനടയിലുള്ള കോസ്റ്റൽ മാനാർ ഹോംസ്‌റ്റേ ഹാളിൽ രാവിലെ 9.30ന് എം.എൽ.എ എസ്. ശർമ്മ നിർവ്വഹിക്കും
കാഴ്ചപരിമിതിയുള്ളവർക്കായി പ്രത്യേകം തയ്യാറാക്കിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്. കാഴ്ചപരിമിതരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനായി ആവിഷ്‌കരിച്ച ഈ പദ്ധതിയിൽ യുവതീയുവാക്കൾക്ക് പ്രത്യേക സോഫ്‌ടുവെയറോട് കൂടിയ ലാപ്പ് ടോപ്പും സ്മാർട്ട്‌ഫോണുകളും നൽകും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിൽ 'ഹസ്തദാന' പദ്ധതിയിൽ ഗുരുതരഭിന്നശേഷിയുള്ള കുട്ടികളുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് കൈമാറും. ശ്രവണസഹായി വിതരണം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിക്കും.