കോലഞ്ചേരി: ക്ലാസ് ചാരി​റ്റബിൾ സൊസൈ​റ്റിയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കിടാച്ചിറ അങ്കണവാടിയിൽ കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗം സി.ഇ ഷൈനി വിതരണോദ്ഘാടനം നടത്തി.പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷനായി.സി.പി ജോയി, കെ.വി പൗലോസ്, കെ.എം സോമൻ, എം.ബി. ജോർജ്, എന്നിവർ പ്രസംഗിച്ചു.