തൃപ്പൂണിത്തുറ: ശിവരാത്രി ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ വിവിധ ക്ഷേത്രങ്ങളിൽ നൂറുകണക്കി പേർ ബലിതർപ്പണം നടത്തി.
പൂത്തോട്ട 1103 എസ്.എൻ.ഡി.പി ശാഖ ശ്രീനാരായണ വല്ലഭക്ഷേത്രത്തിൽ പുലർച്ചെ വിശേഷാാൽ പൂജകൾക്കു ശേഷം ആറിന് ബലി തർപ്പണം ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി സജീവൻ ചടങ്ങുകൾക്ക് നേതൃത്വംം നൽകി
എരൂർ ഗുരുവരാശ്രമം ഗുരു മഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ബലി നടന്നു.പുലർച്ചെ്ചയാരംഭിച്ച ബലിതർപ്പണത്തിന് മേൽശാന്തി ജയൻ മുഖ്യ കാർമ്മികത്വം വഹിച്ചു.