മൂവാറ്റുപുഴ:വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹ ജാഞാനയജ്ഞം ചൈതന്യാമൃതം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 8ന് നാരായണീയ പാരായണം ഉച്ചകഴിഞ്ഞ് 3ന് വിഗ്രഹ പ്രദക്ഷിണം,സ്വാമി ഉദിത് ചൈതന്യക്ക് സ്വീകരണം, വിഗ്രഹ പ്രതിഷ്ഠാ കർമ്മം, തുടർന്നു നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് ബി.ബി.കിഷോർ അദ്ധ്യക്ഷത വഹിക്കും. കേരള ക്ഷേത്ര സമിതി കൺവീനർ അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷം നടത്തും. ഡീൻ കുര്യാക്കോസ് എം.പി., എൽദോ എബ്രഹാം എം.എൽ.എ.,മുൻ എംഎൽ.എമാരായ ജോസഫ് വാഴയ്ക്കൻ, ബാബു പോൾ, ജോണി നെല്ലൂർ,മുൻസിപ്പൽ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ തുടങ്ങിയവർ സംസാരിക്കും. ഭാഗവത സപ്താഹ ജാഞാനയജ്ഞം അടുത്ത മാസം ഒന്നിന് സമാപിക്കും.