കൂത്താട്ടുകുളം: യാക്കോബായ സുറിയാനി സഭ കണ്ടനാട് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള 47 മത് കൂത്താട്ടുകുളം ബൈബിൾ കൺവെൻഷൻ 24, 25, 26 തിയതികളിൽ സെന്റ് ജോൺസ് മൈതാനത്ത് (മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ നഗറിൽ ) നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 24 ന് വൈകിട്ട് 6.40 ന് നടക്കുന്ന യോഗത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ ഇവാനിയോസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
25 ന് വൈകിട്ട് 7.15 ഫാ ജിജു വർഗീസ് കയറാടി വചന ശ്രുശൂഷ നടത്തും.ഫാ മാത്യൂസ് ചാലപ്പുറം, ഫാ ഏലീയാസ് മാരിയിൽ എന്നിവർ സംസാരിക്കും. 26 ന് വൈകിട്ട് 7.15 ന് പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ വചന ശ്രശ്രൂഷ നടത്തും..
ദിവസവും 6 ന് സന്ധ്യാപ്രാർത്ഥന ഉണ്ടാകും.50 പേരടങ്ങുന്ന ഗായക സംഘം കൺവെൻഷൻ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ ഗാന ശ്രശ്രൂഷ നടത്തുമെന്നും ഭാരവാഹികളായ ഫാ. മനോജ് വർഗീസ് തുരുത്തേൽ കമാൻഡർ കെ.എ.തോമസ്, ബിനു അമ്പാട്ട്, ജോബി തോമസ്, സണ്ണി അരഞ്ഞാണി എന്നിവർ പറഞ്ഞു.