മൂവാറ്റുപുഴ സംസ്ഥാന സർക്കാരിൻറെ ആർദ്രം പീപ്പിൾസ് കാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴ സർക്കിളിലെ വഴിയോര കച്ചവടക്കാർക്കുള്ള പരിശീലന ക്ലാസ് 25ന് നടക്കും. രാവിലെ 10.30ന് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന ക്ലാസിനോടനുബന്ധിച്ച് ഫുഡ്സേഫ്റ്റി ലൈസൻസ് എടുക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു.