film
മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഫിലിം സൊസൈറ്റിയുടെ അന്തർദേശീയ ചലച്ചിത്രമേള 28ന് ആരംഭിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ ഇവിഎം ലത തീയേറ്ററിൽ നടക്കുന്ന മേള 28 ന് വൈകിട്ട് 4.30ന്‌സംവിധായകൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും.ചലച്ചിത്രോത്സവത്തിന്റെ പ്രചാരണാർത്ഥം 25 ന് വൈകിട്ട് 5.55ന് മേള ഓഡിറ്റോറിയത്തിൽ 'ഡോ.അംബേദ്കർ ' പ്രദർശിപ്പിയ്ക്കും. മൂവാറ്റുപുഴ സ്വദേശി അരുൺ ബോസിന്റെ'അലൈൻ തിസൈയാണ് മേളയിലെ ഉദ്ഘാടന ചിത്രം.ആദ്യം പേര് നൽകുന്ന 500 പേർക്കാണ് പ്രവേശനം.ചലച്ചിത്ര മേളയുടെസ്വാഗത സംഘം ഓഫീസ് മൂവാറ്റുപുഴ പി. ഒ . ജംഗ്ഷനിലെ ജേക്കബ് ടവേഴ്‌സിൽ
തുറന്നു. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പാസ് വിതരണവും നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിച്ചു.ഫിലിം സൊസൈറ്റി വൈസ് പ്രസിഡൻറ് എം.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് ശ്രീധർ, അഡ്വ.ബി.അനിൽ എന്നിവർ സംസാരിച്ചു. മുതിർന്നവർക്ക് 300 രൂപ , വിദ്യാർത്ഥികൾക്ക്100 രൂപ എന്നിങ്ങനെയാണ്പാസ് നിരക്ക്. അടുത്ത മാസം ഒന്നിന് സമാപിക്കും.