കിഴക്കമ്പലം: പട്ടിമറ്റം ജമാ അത്ത് യു. പി സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് കെ. വി വിനീത് അദ്ധ്യക്ഷനായിരുന്നു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി കുഞ്ഞുമുഹമ്മദ്, പഞ്ചായത്തംഗം ശ്യാമള സുരേഷ്, ഹനീഫ കുഴുപ്പിള്ളി, പി. എച്ച് മുഹമ്മദ് കുഞ്ഞ്, എം. എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.