actress-abduction-case

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ നടപടികൾ ഫെബ്രുവരി 26 ന് തുടരും. ഒന്നാം പ്രതി പൾസർ സുനി കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞ സമയത്ത് സഹായിച്ച നാലുപേരെയാണ് കഴിഞ്ഞ ദിവസം വിചാരണക്കോടതി വിസ്തരിച്ചത്.

ഇവർ പൾസർ സുനിയെയും മറ്റൊരു പ്രതി മണികണ്ഠനെയും തിരിച്ചറിഞ്ഞു. ഇൗ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വിചാരണ ഫെബ്രുവരി 26 ന് പുനഃരാരംഭിക്കാൻ എറണാകുളം സി.ബി.ഐ കോടതി മാറ്റിയത്. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വന്ന നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. എട്ടാം പ്രതി നടൻ ദിലീപ് ക്വട്ടേഷൻ നൽകിയതനുസരിച്ചാണ് സംഭവമെന്ന് കുറ്റപത്രത്തിലുണ്ട്.