കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കാൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ന്യൂഡൽഹിയിൽ ചേർന്ന ജൻ ഏകതാ ജൻ അധികാർ ആന്ദോളൻ ഉൾപ്പെടെയുള്ള ബഹുജന സംഘടനകളുടെ സംയുക്ത യോഗത്തിൽ ട്രംപിന്റെ ഇന്ത്യാ സന്ദർശനം തുടങ്ങുന്ന ഫെബ്രുവരി 24 ന് രാജ്യമൊട്ടാകെ വലിയ പ്രതിഷേധം ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് മേഖലാ അടിസ്ഥാനത്തിൽ പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ട്രംപിന്റെ കോലം കത്തിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരനും സെക്രട്ടറി സി.കെ.മണിശങ്കറും അറിയിച്ചു.