school
കിഴക്കമ്പലം സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിദ്യാഭ്യാസ മന്ത്റി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കുന്നു

കിഴക്കമ്പലം:കിഴക്കമ്പലം സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദിയാഘോഷങ്ങളും,ജൈവ വൈവിദ്ധ്യ പാർക്കിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്റി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വി.പി സജീന്ദ്രൻ എം.ൽ.എ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോൺ, എ.ഇ.ഒ അബ്ദുൾ സലാം, ജനറൽ കൺവീനർ സെബി ആന്റണി, സ്‌കൂൾ ഹെഡ്മിസ്ട്രസ് ലി​റ്റി ജോസ്, പി.ടി.എ പ്രസിഡന്റ് സനൽ കുമാർ, ആതിര ജയൻ, സോയി കളമ്പാട്ട്, ഗ്രേസി ജോസഫ്, ജോർജ് കൊടിയൻ എന്നിവർ സംസാരിച്ചു.