കിഴക്കമ്പലം: പരിസ്ഥിതി സംരക്ഷണത്തിലൂടെ സുരക്ഷിതമായ ജീവിതം എന്ന വിഷയത്തിൽ അറയ്ക്കപ്പടി ജയ് ഭാരത് കോളജിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റും ജി.ജെ നേച്ചർ കെയർ ആൻഡ് എനർജി ലിമിറ്റഡിന്റേയും ആഭിമുഖ്യത്തിൽ സെമിനാർ നടന്നു. ജി.ജെ നേച്ചർ കെയർ പ്രസിഡന്റ് കബീർ ബി.ഹാറൂൺ ഉദ്ഘാടനം ചെയ്തു. കോളേജ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ഇ.വെയ്സ്റ്റ് കളക്ഷൻ കാമ്പയിന് തുടക്കമിടും. കോളജ് ചെയർമാൻ എ.എം കരീം, പ്രിൻസിപ്പൽമാരായ ഡോ. നിസാം റഹ്മാൻ, ഡോ.കെ.എസ് അഭിലാഷ്, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. ജിതേഷ്‌കുമാർ, ഡോ. എം.ജി ഗിരീശൻ, ഡോ. പ്രദീപ് കുമാർ, സോഷ്യൽ വർക്ക് മേധാവി പ്രൊഫ. ദീപ്തി രാജ്, അദ്ധ്യാപകരായ കെ.എ ജോണിക്കുട്ടി, ശാരി ശങ്കർ, അനിതാമേരി എന്നിവർ സംസാരിച്ചു.