മൂവാറ്റുപുഴ: മഞ്ചനാട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ദശാവതാരം ചന്ദനംചാർത്തും കുംഭപ്പൂയ മഹോത്സവവും ഇന്ന് മുതൽഅടുത്ത മാസം 7 വരെ . ചന്ദനംചാർത്ത് ദിവസങ്ങളിൽ രാവിലെ 5.30ന് ഗണപതിഹോമം, പതിവ്പൂജകൾ, വൈകിട്ട് ദീപാരാധന, സോപാനസംഗീതം എന്നിവയുണ്ടാകും. വൈകിട്ട് 5 മുതലാണ് അവതാരദർശനം. 29ന് വൈകിട്ട് ദീപാരാധനയെ തുടർന്ന് നൃത്തസന്ധ്യ . ഒന്നിന് വൈകിട്ട് ദീപാരാധന, തുടർന്ന് തിരുവാതിര, ശാസ്ത്രീയസംഗീതം, 2ന് വൈകിട്ട് 7.30ന് നൃത്തസന്ധ്യ, 3ന് വൈകിട്ട് 7.30ന് പ്രഭാഷണം, സമാപനദിവസമായ 4ന് വൈകിട്ട് 5.30മുതൽ വിശ്വരൂപദർശനം, ദീപാരാധന, ഭജന
.