കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോത്സവം ഒരാഴ്ച മുമ്പ് സമാപിച്ചെങ്കിലും ഭാഗ്യചിഹ്നമായ അക്ഷരകാക്ക ഇപ്പോഴും ഹിറ്റ്. ഉത്സവപ്പന്തൽ അഴിച്ചെങ്കിലും കൂറ്റൻ കാക്കയുടെ ശില്പം മറൈൻഡ്രൈവിലെത്തുന്ന സഞ്ചാരികൾക്ക് പ്രിങ്കരമാണ്.
കൃതി പുസ്തകോത്സവത്തിന്റെ മൂന്നു വർഷം മുമ്പത്തെ ആദ്യ പതിപ്പിലാണ് കാക്കയെ ഭാഗ്യചിഹ്നമായി നിശ്ചയിച്ചത്. ചലച്ചിത്രസംവിധായകൻ ഷാജി എൻ. കരുണാണ് കൃതിക്ക് കാക്കയുടെ രൂപം നിർദ്ദേശിച്ചത്. അക്ഷരങ്ങൾ കൊണ്ടാണ് കാക്കയെ വരച്ചത്. തുടർന്ന് കൂറ്റൻ കാക്കയുടെ രൂപം നിർമ്മിച്ച് ഉത്സവനഗരിയിൽ സ്ഥാപിക്കുകയായിരുന്നു. കൃതിയിൽ എത്തിയവ കുട്ടികൾക്കുൾപ്പെടെ കൗതുകം പകർന്ന കാഴ്ചയായിരുന്നു കാക്കരൂപം. കാക്കയുടെ മുമ്പിൽ നിന്ന് ഫോട്ടോയും സെൽഫിയുമെടുക്കാൻ ആയിരങ്ങളാണ് എത്തിയത്.
കാക്കയുടെ രൂപം ഉത്സവനഗരിയായിരുന്ന മറൈൻഡ്രൈവിൽ നിന്ന് പന്തൽ കരാറുകാരാണ് മാറ്റാത്തതെന്ന് കൃതി സംഘാടകർ പറഞ്ഞു.