adm
ആലുവ ബാങ്ക് ജംഗ്ഷനിൽ ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെയും കുടിവെള്ള വിതരണത്തിന്റെയും ഉദ്ഘാടനം അഡീഷണൽ ഡിസ്ട്രിറ്റ് മജിസ്‌ട്രേറ്റ് ചന്ദ്രശേഖരൻനായർ നിർവഹിക്കുന്നു.

ആലുവ: സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ സംഘടനകൾ സജീവമായ ഇടപെടണമെന്ന് അഡീഷണൽ ഡിസ്ട്രിറ്റ് മജിസ്‌ട്രേറ്റ് ചന്ദ്രശേഖരൻനായർ പറഞ്ഞു.. ആലുവ താലൂക്ക് പൗരാവകാശസംരക്ഷണസമിതി ആലുവ ശിവരാത്രിയോട് അനുബന്ധിച്ച് ബാങ്ക് ജംഗ്ഷനിൽ ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെയും കുടിവെള്ള വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ് അബ്ദുൾ വഹാബ് അദ്ധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ സി.ഓമന, സെക്രട്ടറി സാബു പരിയാരത്ത്, ട്രഷറർ എ.വിറോയ് കൗൺസിലർമാർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.