rajanadan
രാജനാഥൻ

കൊച്ചി: അഞ്ച് എൽ.എസ്.ഡി സ്‌റ്റാമ്പുകളും 150 ഗ്രാം കഞ്ചാവുമായി പള്ളുരുത്തി എസ്.ഡി.പി.വൈ റോഡിൽ ചിറമേൽ രാജനാഥനെ (23) എക്‌സൈസ് പിടികൂടി. ഒരു എൽ.എസ്.ഡി സ്‌റ്റാമ്പിന് 2500 രൂപ തരാമെന്ന് പറഞ്ഞ് ഇടപാടുകാരനെന്ന വ്യാജേന ഇയാളെ എക്‌സൈസ് വിളിച്ചുവരുത്തുകയായിരുന്നു. പിടികൂടിയപ്പോഴാണ് കഞ്ചാവും കണ്ടെത്തിയത്. ഗോവയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. രാജനാഥിനെതിരെ പാലക്കാട് പൊലീസ് സ്‌റ്റേഷനിൽ കഞ്ചാവ് കേസുണ്ട്. എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി.ജി.കൃഷ്‌ണകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.