കൊച്ചി: വൈപ്പിൻ- ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന റോ റോ ജങ്കാർ കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബോട്ടിലിടിച്ച സംഭവത്തെ കുറിച്ച് സർവീസ് നടത്തിപ്പുകാരായ കെ.എസ്.ഐ.എൻ.സിയോട് ( കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ) വിശദീകരണം ചോദിച്ചതായി മേയർ അറിയിച്ചു. ബോട്ട് അമിതവേഗതയിലായിരുന്നുവെന്നും ഇതു സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നുമാണ് എം.ഡിയുടെ മറുപടി. കരാറില്ലാതെ റോ റോ സർവീസ് നടത്തുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. സർവീസ് മുടങ്ങിയാൽ പിഴ അടയ്ക്കണമെന്ന നിർദേശത്തിൽ പ്രതിഷേധിച്ച് കെ.എസ്.ഐ.എൻ.സി കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുകയാണ്. സർക്കാർ സ്ഥാപനമാണെന്നതു കണക്കിലെടുത്ത് ഈ വ്യവസ്ഥ നീക്കം ചെയ്യണമെന്നാണ് കെ.എസ്.ഐ.എൻ.സിയുടെ ആവശ്യം . ഈ സാഹചര്യത്തിൽ പുതിയ മാർഗരേഖ തയ്യാറാക്കുന്നതിന് ധനകാര്യ സമിതിയെ ചുമതലപ്പെടുത്തുന്നതായി മേയർ അറിയിച്ചു.
# തെരുവ് കച്ചവടക്കാരെ
പുനരധിവസിപ്പിക്കും
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി വെണ്ടുരുത്തി പാലത്തിന്റെ പഴയ പാലത്തിൽ പ്രത്യേക സോൺ രൂപീകരിക്കും. നഗരസഭ തന്നെ ഇവിടെ കടകൾ നിർമ്മിച്ചു നൽകും. വാക്കിംഗ് സ്‌ട്രീറ്റ് ആണ് ഉദേശിക്കുന്നത്.ഇക്കാര്യം പഠിക്കുന്നതിനായി നഗരാസൂത്രണ സമിതിയെ ചുമതലപ്പെടുത്തി