പള്ളുരുത്തി: കഴിഞ്ഞ ഒരു മാസമായി കുമ്പളങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ ചാക്ക് നാട്ടുകാർക്ക് ദുരിതമാകുന്നു. ഡിവിഷനുകളിലെ വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി ബസ് സ്റ്റോപ്പുകളിൽ കുട്ടിയിട്ടിരിക്കുന്നത് .മാലിന്യങ്ങൾക്കിടയിൽ നിന്നും തെക്കെകുമ്പളങ്ങി യിൽ അണലി പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. നാട്ടുകാർക്ക് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. . ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് മാലിന്യം കൊണ്ടുപോകാൻ വൈകുന്നതെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. . പതിനേഴ് വാർഡുകളിൽ നിന്നുള്ള വിവിധ തരം മാലിന്യങ്ങളാണ് ചാക്കിൻ കെട്ടി വിവിധ ബസ് സ്റ്റോപ്പ്കളിൽ കൂട്ടിയിട്ടിരിക്കുന്നത്. ദുർഗന്ധവും നാട്ടുകാരെ വലക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ട് പടിക്കൽ സമരം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. മാലിന്യങ്ങൾ റീസൈക്കിളിംഗ് ചെയ്യാൻ അന്യസംസ്ഥാനത്തേക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്.