കൊച്ചി: സംഘപരിവാർ ആശയങ്ങളെ പരാജയപ്പെടുത്തുകയെന്നതാണ് കാലം ഓരോ ഭാരതീയനിലും എൽപ്പിക്കുന്ന ദൗത്യമെന്നും അതിന് തൊഴിലാളികളടക്കമുള്ളവരെ സംഘടിപ്പിക്കണമെന്നും ജെ.ടി.യു.സി സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
മുൻ എം.പിയും ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. .
സംസ്ഥാന പ്രസിഡന്റ് അഡ്വ. കൊല്ലംകോട് രവീന്ദ്രൻനായർ അദ്ധ്യക്ഷനായി. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി അഡ്വ. കൊല്ലംകോട് രവീന്ദ്രൻ നായർ (പ്രസിഡന്റ്), പി.ജി. സുഗുണൻ (സീനിയർ വൈസ് പ്രസിഡന്റ്), മാട്ടുമ്മൽ ഹാഷിം, ജേക്കബ് കരേടത്ത് (വൈസ് പ്രസിഡന്റുമാർ), പന്തളം മോഹൻദാസ്, പേരൂർ ശശിധരൻ (ജനറൽ സെക്രട്ടറിമാർ), കെ.എസ്. രമേശ് ബാബു, മുഹമ്മദ് കുട്ടി, വർഗീസ് വൈറ്റില (സെക്രട്ടറിമാർ) ജബ്ബാർ അലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.