പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ആയിരങ്ങൾ ബലിതർപ്പണം നടത്തി. ഒരേ സമയം 500 പേർക്ക് ബലി ഇടുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. മേൽശാന്തി പി.കെ. മധുവിന്റെ കാർമ്മീകത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രസിഡന്റ് എ.കെ. സന്തോഷ്, സ്ക്കൂൾ മാനേജർ സി.പി. കിഷോർ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ' എന്നിവർ നേതൃത്വം നൽകി രാവിലെ 5 ന് തുടങ്ങിയ ബലികർമ്മം 10 മണി വരെ നീണ്ടു.