health
പായിപ്ര കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പുതിയ മന്ദിരം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. എൽദോഎബ്രാഹാം എം.എൽ.എ, പി.എസ്. ഗോപകുമാർ, അശ്വതി ശ്രീജിത്, ഡോ. കൃഷ്ണപ്രിയ, ആലീസ് കെ.ഏലിയാസ്, എം.പി. ഇബ്രാഹിം എന്നിവർ സമീപം..

മൂവാറ്റുപുഴ: ആരോഗ്യ രംഗത്ത് പ്രതിരോധ പ്രവർത്തനത്തിന് കേരളം കൂടുതൽ ഉൗന്നൽ നൽകുകയാണെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. പായിപ്ര കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായി രുന്നു മന്ത്രി.. നമ്മുടെ ആരോഗ്യം നമ്മുടെ കൃഷി എന്ന പദ്ധതി കൃഷിവകുപ്പു മായി യോജിച്ച് കേരളത്തിൽ നടപ്പാക്കിവരി​കയാണെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി​യ കോൺട്രാക്ടർ അബ്ദുൾഖാദറിനുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു. എൽദോ എബ്രാഹാം എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് സ്വാഗതം പറഞ്ഞു . പായിപ്ര കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ആഫീസർ ഡോ. കൃഷ്ണപ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്മിത സിജു, പായിപ്രകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ.ബഷീർ, മാത്യൂസ് വർക്കി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആമീന മുഹമ്മദ് റാഫി, പഞ്ചായത്ത് മെമ്പർമാരായ അശ്വതി ശ്രീജിത്, നസീമ സുനിൽ, വി.എച്ച്. ഷെഫീഖ്, മറിയം ബീവിനാസർ, പി.എ. അനിൽ, എം.സി. വിനയൻ, വിവധ കക്ഷിനേതാക്കളായ ആർ. സുകുമാരൻ, കെ.കെ. ഉമ്മർ, കെ.കെ. ശ്രീകാന്ത്, കെ.പി. രാമചന്ദ്രൻ, സി.കെ.ഉണ്ണി, അഡ്വ. എൽദോസ് പി. പോൾ, എം.എ. മുഹമ്മദ് പങ്കെടുത്തു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ നന്ദിപറഞ്ഞു. എൽദോ എബ്രാഹാം എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും, പഞ്ചായത്ത് മെമ്പർ പി.എസ്. ഗോപകുമാറിന് വാർഡിലേക്ക് ലഭിച്ച് 4.5 ലക്ഷംരൂപയും ഉൾപ്പെടെ 24.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രം നിർമ്മിച്ചത്.