തെക്കൻപറവൂർ: നന്മ സ്വാശ്രയസംഘം സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാർ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പി.എം.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധത്തെയും പ്രകൃതിജന്യമായ ഒൗഷധങ്ങളെയും കുറിച്ച് ഡോ.ജോബിൻ കെ.തോമസ് ക്ളാസ് നയിക്കും.