കൊച്ചി: തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒയും തൊഴിലാളി വിരുദ്ധ നിലപാടുകളിൽ നിന്ന് പിന്മാറണമെന്ന് ഓൾ ഇന്ത്യാ ഇ.പി.എഫ് മെമ്പേഴ്‌സ് ആൻഡ് പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പി.എഫ് വിഷയത്തിൽ പാർലമെന്റിൽ സ്വീകരിച്ച നിലപാടിൽ നിന്നും വ്യത്യസ്ത സമീപനം കേന്ദ്ര സർക്കാർ പ്രതിനിധി സുപ്രീം കോടതിയിൽ സ്വീകരിച്ചതിൽ യോഗം പ്രതിഷേധിച്ചു.
കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനുശേഷം പൂർണ പെൻഷൻ ലഭിക്കാൻ പാർലമെന്റിനകത്തും പുറത്തും പോരാടിയ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ ഫോറം സംസ്ഥാന കമ്മറ്റി അഭിനന്ദിച്ചു. പരിഹാരത്തിന് ശ്രമം തുടരാൻ സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.