പനങ്ങാട്: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ എറണാകുളം,ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി. പങ്കജാക്ഷൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എൻ. നാരായണൻ നായർ, ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു
ജില്ല പ്രസിഡന്റായി വി.പി. പങ്കജാക്ഷനെയും ജില്ലാ സെക്രട്ടറിയായി എൻ. നാരായണൻ നായരെയും ട്രഷററായി എം.സി. സുകുമാരനെയും തിരഞ്ഞെടുത്തു.